
ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് വാള്‍നട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റ് നിരവധി അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
പ്രോട്ടീൻ, ഇരുമ്ബ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും ഇതിലുണ്ട്.
വാള്‍നട്ട് കുതിർത്ത് കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കുതിർത്ത വാള്‍നട്ട് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും അവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമേഗ-3, എഎല്‍എ (ആല്‍ഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് വാള്‍നട്ട്. ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയാനും സഹായിക്കും. എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), മൊത്തം കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും വാള്‍നട്ട് സഹായിക്കുന്നു.
വാള്‍നട്ടില്‍ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് അകറ്റുന്നതിന് ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമാണ്. വാള്‍നട്ടിലെ ആന്റി ഓക്സിഡന്റ് പ്രതിരോധശേഷി കൂട്ടുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും ഗുണം ചെയ്യും. വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, നാരുകള്‍ എന്നിവ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാല്‍ വാള്‍നട്ടിനെ ‘ബ്രെയിൻ ഫുഡ്’ എന്നും അറിയപ്പെടുന്നു.
കുതിർത്ത വാള്‍നട്ട് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വാള്‍നട്ടില്‍ ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ജലദോഷം, പനി, മറ്റ് സാധാരണ ശൈത്യകാല രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. വാള്‍നട്ടില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും കൊളാജൻ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.