play-sharp-fill
പിണറായിസം വീണ്ടും തോറ്റു, ആലത്തൂരിൽ മാത്രം ഒരു തരി കനൽ, കേരളത്തിൽ അപ്രതീക്ഷിത തരം​ഗം സൃഷ്ടിച്ച് യുഡിഎഫ്, തൃശൂർ എടുത്ത് സുരേഷ് ​ഗോപി, കേരളത്തിൽ തുല്യ സീറ്റുമായി ബിജെപിയും എൽഡിഎഫും

പിണറായിസം വീണ്ടും തോറ്റു, ആലത്തൂരിൽ മാത്രം ഒരു തരി കനൽ, കേരളത്തിൽ അപ്രതീക്ഷിത തരം​ഗം സൃഷ്ടിച്ച് യുഡിഎഫ്, തൃശൂർ എടുത്ത് സുരേഷ് ​ഗോപി, കേരളത്തിൽ തുല്യ സീറ്റുമായി ബിജെപിയും എൽഡിഎഫും

തിരുവനന്തപുരം: ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരം​ഗം. വർഷങ്ങൾക്കു ശേഷം കോണ്‍ഗ്രസ് മുന്നണി കേരളത്തിൽ ഭരണമുറപ്പിച്ചു. എന്നാൽ, വിജയം കൈവരിച്ചെങ്കിലും തൃശൂരിൽ യുഡിഎഫിന് ഏറ്റ തിരിച്ചടി തലവേദനയായിരിക്കുകയാണ്. തോൽവി മാത്രമല്ല, വോട്ടിന്റെ കുറവും പാർട്ടിയിൽ പ്രശ്നമായിരിക്കുകയാണ്.

അവസാന ഘട്ടത്തിൽ ആറ്റിങ്ങലാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ, അതും യുഡിഎഫ് വിട്ടുകൊടുത്തില്ല. 18 സീറ്റില്‍ യുഡിഎഫ് വിജയിച്ചു. സിപിഎമ്മിനും ബിജെപിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. 19 സീറ്റിലും കേരളത്തില്‍ പ്രതിപക്ഷം വിജയിച്ചു.


തൃശൂർ പൂര നടത്തിപ്പിലെ വീഴ്ചയും സുരേഷ് ​ഗോപിയുടെ വർഷങ്ങളുടെ പ്രവർത്തനവും ബിജെപിയ്ക്ക് അനുകൂലമായി. അതായത്, പിണറായിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനെ ഇറക്കിയതാണ് എൽഡിഎഫിന് ആശ്വാസമായത്. അതുകൊണ്ട്തന്നെ രമ്യ ഹരിദാസിന്റെ പാട്ട് ഏറ്റില്ലെന്നും പറയാം. കെ മുരളീധരനൊപ്പം സിറ്റിങ് എംപിയായ രമ്യാ ഹരിദാസും തോറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറ്റിങ്ങലിൽ നടന്നത്. അവസാനം ആറ്റിങ്ങലും യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചു സീറ്റില്‍ ജയിക്കുമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ടായിരുന്നു. വടകരയും കണ്ണൂരും പാലക്കാടും ആലത്തൂരും ആറ്റിങ്ങലും ജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇതില്‍ ആദ്യ മൂന്ന് സീറ്റിലും വമ്പൻ തോല്‍വി സിപിഎം നേരിട്ടു.

തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കടുത്ത മത്സരത്തെ അതിജീവിച്ചാണ് വിജയം കൈവരിച്ചത്. കണ്ണൂരില്‍ എം വി ജയരാജനെ മറികടന്ന് കെ.സുധാകരൻ സീറ്റ് നിലനിർത്തി. പാലക്കാട് വി.കെ. ശ്രീകണ്ഠനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും വൻ വിജയം നേടി. 80,565 വോട്ടുകളുടെ ഭൂരിപക്ഷമാണ് വി.കെ. ശ്രീകണ്ഠൻ നേടിയത്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് നേരിയ വിജയം നേടാനേ കഴിഞ്ഞുള്ളൂ.

സുരേഷ്ഗോപിയും രാജീവ് ചന്ദ്രശേഖറും ഒഴിച്ചാല്‍ ബിജെപിയില്‍ ആർക്കും തന്നെ രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രൻ വോട്ട് വലിയ തോതില്‍ കൂട്ടി. വയനാട്ടില്‍ രാഹുലിനെതിരേ മത്സരിച്ച കെ. സുരേന്ദ്രനും വോട്ടിങ് ശതമാനം ഉയർത്തനായി. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. മൊത്തം പോള്‍ ചെയ്ത 5,78,345 വോട്ടുകളില്‍ രാഹുല്‍ 3,19,939 വോട്ടുകളുടെ ലീഡാണ് കിട്ടിയത്.

കോഴിക്കോട് എം.കെ. രാഘവനും വൻ വിജയം നേടി. എല്‍ഡിഎഫിന്റെ എളമരം കരീമിന് മേല്‍ 1,20,795 വോട്ടുകളുടെ ലീഡായിരുന്നു എം.കെ. രാഘവൻ നേടിയത്. രണ്ടുലക്ഷത്തിനരികില്‍ വോട്ടുനേടിയാണ് പൊന്നാനിയില്‍ 2,13,123 വോട്ടുകള്‍ക്കാണ് അബ്ദുള്‍ സമദ് സമദാനി വിജയിച്ചത്. എല്‍ഡിഎഫിന്റെ കെ.എസ്. ഹംസയെയാണ് തോല്‍പ്പിച്ചത്.

സിറ്റിങ് എംപിയായിരുന്ന ആരിഫില്‍ നിന്നും കോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് വേണുഗോപിലിനെ ഇറക്കിയത് ഗുണം ചെയ്തു. 40,000 ന്റെ ഭൂരിപക്ഷം നേടി കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ വേണുഗോപാല്‍ വിജയം നേടി. പത്തനംതിട്ടയില്‍ യുഡിഎഫ് ആന്റോ ആന്റണിയിലൂടെ സീറ്റ് നിലനിർത്തി. 46,083 ആയിരുന്നു ഭൂരിപക്ഷം.

എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്തെ ഇ.ടി. മുഹമ്മദ് ബഷീറും ലീഡ് നില രണ്ടുലക്ഷത്തിലേക്കാണ് ഉയർത്തിയത്. ഹൈബി ഈഡൻ 2,47,245 വോട്ടുകളുടെ ഭൂരിപക്ഷം നേടി. 1,29,00ന് മേല്‍ വോട്ടിന്റെ ലീഡ് നേടി ഇടുക്കിയില്‍ ഡീൻ കുര്യാക്കോസും മികച്ച വിജയം നേടി. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കണ്ട വടകരയില്‍ 1,07,710 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാഫി പറമ്ബില്‍ കെകെ ശൈലജയ്ക്ക് എതിരേ നേടിയത്.