പ്രമാടം: പെരുമ്പാമ്പ് ഭീതിയില്‍ ഉറക്കമില്ലാതെ കുടുംബം.
പ്രമാടം മറൂർ പത്മസരോവരം സൂര്യ ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയില്‍ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകല്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ഗേറ്റിനടുത്തെത്തിയാണ് സഹവാസം.
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതല്‍ കാണാതാകും. നാല് ദിവസമായി ഇതുതന്നെയാണ് അവസ്ഥ. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ഗിരീഷും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group