മണിമലയാറ്റിൽ വയോധിക മുങ്ങി മരിച്ചു ; കാൽവഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്ത് നിന്നും

Spread the love

കോട്ടയം : മണിമല സ്വദേശിയായ വയോധിക മണിമലയറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്.

video
play-sharp-fill

മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു. പുഴയില്‍ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാല്‍ പിന്നീട് തിരിച്ച്‌ കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.