video
play-sharp-fill

സിപിഎം എംഎൽഎ ബിജെപി സ്ഥാനാർത്ഥി: എം.എൽഎ എം.പിയാകാൻ മത്സരിക്കുന്നു

സിപിഎം എംഎൽഎ ബിജെപി സ്ഥാനാർത്ഥി: എം.എൽഎ എം.പിയാകാൻ മത്സരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന ആരോപണം സിപിഎം ഉയർത്തുമ്പോൾ സിപിഎം എംഎൽഎ ബിജെപി സ്ഥാനാർത്ഥിയാകുന്നു. സിപിഎം എംഎൽഎയായിരിക്കെ ബിജെപിയിൽ ചേർന്ന ബംഗാളിലെ നേതാവ് ഖഗൻ മുർമുവാണ് ഇപ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥിയായി രംഗത്ത് എത്തുന്നത്. ബംഗാളിലെ മാൽഡ നോർത്ത് മണ്ഡലത്തിലാണ് മുർമു ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസുമായി ബിജെപി നേരിട്ട് എറ്റുമുട്ടുന്ന ഈ മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കളം പിടിച്ചിരിക്കുന്നത്.

സിപിഎം എംഎൽഎ ആയിരിക്കെയാണ് ഖഗൻ മുർമു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ബംഗാളിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുന്ന സിപിഎമ്മിനിത് കനത്ത തിരിച്ചടിയാകും.മാൽഡ ജില്ലയിലെ പട്ടികവർഗ സംവരണ സീറ്റായ ഹബീബ്പുരിൽനിന്ന് തുടർച്ചയായി മൂന്നുവട്ടം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു മുർമു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 10 നടന്ന ചടങ്ങിലായിരുന്നു മുർമു പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് 2014ൽ ബിജെപി വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ 23 സീറ്റുകളിൽ വിജയിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.