കോട്ടയം മീനടത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; പുത്തൻപുരപടിക്ക് സമീപം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു.

Spread the love

 

കോട്ടയം: മീനടത്ത് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം നാലുദിവസത്തെ തെരച്ചിലിന് ഒടുവിൽ കിട്ടി. മീനടം കരോട്ട് മുണ്ടിയാക്കല്‍ എബ്രഹാം വർഗീസ് ലീലാമ്മ ദമ്ബതികളുടെ മകൻ അനീഷിൻ്റെ ( 40) മൃതദേഹമാണ് പുത്തൻ പുര പടിക്ക് സമീപം തോട്ടിൽ കണ്ടെത്തിയത്.

നാട്ടുകാരും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മീനടം- പാമ്പാടി റോഡ് സൈഡിലുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് അനീഷിനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അനീഷ് വീട്ടില്‍ നിന്നും പുറത്തേ്ക്ക് പോയതാണ്. പിന്നീട് മടങ്ങിവന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ്

കണ്ടതോടെയാണ് തോട് കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്