
വെഞ്ഞാറമ്മൂട്ടിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീവെച്ചു
തിരുവനന്തപുരം: അമ്മയെ വീടിനകത്ത് പൂട്ടിയിട്ടശേഷം മകൻ വീടിന് തീകൊളുത്തി. വെഞ്ഞാറമ്മൂട് സ്വദേശിയായ ബിനു മദ്യ ലഹരിയിലായിരുന്നു ആക്രമണം നടത്തിയത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് ബിനു വീടിന് തീയിട്ടത്.
മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസിന്റെ സഹായത്തോട യുവാവിനെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ മുമ്പും മദ്യപിച്ച് പരിസര വാസികൾക്ക് ശല്യമുണ്ടാക്കിയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
ബിനു മദ്യത്തിനടിമയെന്ന പൊലീസ് പറയുന്നു. വീടിന് കാര്യമായ കേടുപാടില്ല. പരുക്കേറ്റ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0