
‘ഫോൺവിളി കഴിഞ്ഞ് ചായകുടിക്കാൻ നോക്കുമ്പോൾ അടുക്കളയില്ല’; ഫാത്തിമപുരത്ത് വീടിൻ്റെ അടുക്കളയുടെ കോൺക്രീറ്റ് മേൽക്കൂരയും ചുമരും ഇടിഞ്ഞു വീണു; ഒരു ഫോൺ വിളി രക്ഷിച്ചത് മൂന്ന് ജീവൻ
ഫാത്തിമാപുരം: ഒരു ഫോൺ വിളി രക്ഷിച്ചതു മൂന്ന് ജീവൻ.
ഫാത്തിമാപുരത്തു താമസിക്കുന്ന പുളിമൂട്ടിൽ വീട്ടിൽ ഡിസ്നിയും കുടുംബവും ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.
ഡിസ്നി, ഭാര്യ മോളമ്മ, മകൻ ഡെന്നി എന്നിവർ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ചായ കുടിക്കാൻ അടുക്കളയിലേക്കു പോകാൻ മൂവരും എഴുന്നേറ്റപ്പോഴാണു ഡിസ്നിക്കു ഫോൺ വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസ്നി ഫോണിൽ സംസാരിക്കുന്ന സമയം എല്ലാവരും വരാന്തയിൽ കാത്തുനിന്നു. ഇതേസമയത്തു തന്നെ അടുക്കളയുടെ കോൺക്രീറ്റ് മേൽക്കൂരയും ചുമരും ഇടിഞ്ഞു വീഴുകയായിരുന്നു.
സമീപവാസിയായ സുഹൃത്താണു ഡിസ്നിയെ ഫോണിൽ വിളിച്ചത്. അടുക്കളയിലെ ഗ്യാസ് അടുപ്പു തകർന്നു. മറ്റ് ഉപകരണങ്ങൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചതിനാൽ കേടുപാടുണ്ടായില്ല. പള്ളിയിൽ പോയിരുന്ന ഇളയ മകൻ തോമസും അപകടത്തിൽപെടാതെ രക്ഷപ്പെട്ടു.
സമീപത്തു വാടകയ്ക്കെടുത്ത വീട്ടിലേക്കു താമസം മാറിയിരിക്കുകയാണിപ്പോൾ കുടുംബം.