play-sharp-fill
ട്രെയിനിൽ മോഷണം: സ്ത്രീ വേഷം ധരിച്ച് യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

ട്രെയിനിൽ മോഷണം: സ്ത്രീ വേഷം ധരിച്ച് യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

 

കൊച്ചി : സ്ത്രീവേഷം ധരിച്ചെത്തി ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. അസം താസ് പൂർ സ്വദേശി അസദുൽ അലിയെ ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

 

നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവ‍ർന്നത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോ‍ർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ എല്ലാം ബാഗിലുണ്ടായിരുന്നു.