
സ്വന്തം ലേഖകൻ
കോട്ടയം: പാലായുടെ മനം കവർന്ന് വി.എൻ വാസവൻ ,റബ്ബർ വിലയിടിവും ,റബ്ബർ അധിഷ്ഠിത ചെറുകിട വ്യവസായങ്ങളുടെ തകർച്ചയും ,പ്രധാന ചർച്ചാ വിഷയമാവുന്ന പാലായിൽ വലിയ സ്വീകരണമൊരുക്കിയാണ് ജനങ്ങൾ സ്ഥാനാർത്ഥിയെ വരവേറ്റത് .
മാറുന്ന പാലായുടെ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുന്നതായി മാറി ഓരോ സ്വീകരണവും ,പാലാ നഗരസഭയിലും ,മേലുകാവ് ,മൂന്നിലവ് ,കൊഴുവനാൽ ,മുത്തോലി , എലിക്കുളം പഞ്ചായത്തുകളിലുമായിരുന്നു ഇന്നലത്തെ വി.എൻ വാസവന്റെ പര്യടനം ,ഈസ്റ്റ് കേരള മദ്ധ്യ മഹായിടവക ബിഷപ്പ് ഡോ. കെ.ജി ദാനിയേലിനെ സന്ദർശിച്ച് കൊണ്ടായിരുന്നു പര്യടനത്തിന്റെ തുടക്കം ,തുടർന്ന് സെന്റ് തോമസ് കത്തീഡ്രൽ സന്ദർശിക്കുവാനെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കുവാൻ വൻ ജനാവലിയാണ് കാത്ത് നിന്നത് ,ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും ,കുടി വെള്ള പ്രശ്നങ്ങളുമെല്ലാം നാട്ടുകാർ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽ പെടുത്തി ,എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് സ്ഥാനാർത്ഥിയുടെ ഉറപ്പിന് ,പറയുന്നത് ചെയ്യും എന്ന് ഞങ്ങൾക്കറിയാം എന്ന് ജന കൂട്ടത്തിന്റെ മറുപടി ,തുടർന്ന് പാലാ സെന്റ് തോമസ് ,മേലുകാവ് ഹെൻറി ബേക്കർ കോളേജുകളിലായിരുന്നു ,സന്ദർശനം ,ആവേശകരമായ സ്വീകരണമാണ് ഇരു കലാലയങ്ങളും സ്ഥാനാർത്ഥിക്ക് നൽകിയത് ,മുദ്രാവാക്യം മുഴക്കിയും ,രക്തഹാരമണിയിച്ചും ,സെൽഫി യെടുത്തും ,സ്വീകരണം ആഘോഷമാക്കി മാറ്റിയ വിദ്യാർത്ഥികൾ ,പാലായുടെ യുവമനസ്സ് ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയായിരുന്നു,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യാപകരോടും ജീവനനക്കാരോടും വോട്ട് അഭ്യർത്ഥിച്ച് ശേഷം ,ചാവറ പബ്ലിക് സ്കൂളിലെത്തിയ സ്ഥാനാർത്ഥിയെ ആത്മമിത്രമായ ഫാദർ സാബു കൂടപ്പാടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു , തുടർന്ന് മീനച്ചിൽ റബ്ബർ മാർക്കറ്റിങ്ങ് സഹകരണ സംഘം സമരസമിതിയുടെ യോഗത്തിനെത്തിയ സ്ഥാനാർത്ഥി ,റബ്ബർ കർഷകരുടേയും ,നിക്ഷേപകരുടെയും പരാതികൾ കേൾക്കുകയും തന്റെ പിൻതുണ അറിയിക്കുകയും ചെയ്തു ,ഇക്കുറി പാലായുടെ മനം മാറ്റം പ്രകടമാക്കി മാറ്റുന്നതായി മാറി സ്ഥാനാർത്ഥിയുടെ രണ്ടാം വട്ട പര്യടനം