ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

തൃശൂര്‍ : ചൂണ്ടല്‍ പന്നിശ്ശേരിയില്‍ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൂനംമൂച്ചി സ്വദേശി 23 വയസുള്ള  നവീൻ  സേവിയറിന്‍റെ  മൃതദേഹമാണ് കുന്നംകുളം, ഗുരുവായൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചില്‍ ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്.

video
play-sharp-fill

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ ക്വാറയില്‍ കാണാതായത്. പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താൻ വേണ്ടി ക്വാറിയില്‍ ഇറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്വാറിലേക്ക് ചാടി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group