Spread the love

കൊല്ലം :  മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിന്‍റെ ഭാര്യയെ മർദ്ദിച്ച കേസില്‍ പ്രതി പിടിയില്‍.

video
play-sharp-fill

തച്ചോണം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീണ്‍ കുമാറിന്‍റെ ഫോണില്‍ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്. ഇവിടെയെത്തിയ യുവതി ഭർത്താവിമായി വഴക്കിടുകയായിരുന്നു.

സ്കൂട്ടറിലെത്തിയ യുവതി ഭർത്താവില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി. പിന്നാലെ കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മില്‍ റോഡില്‍ വെച്ച്‌ വാക്കേറ്റമായി. യുവതിയും ഭർത്താവും തമ്മില്‍ വഴക്കിടുമ്ബോള്‍ തൊട്ടടുത്ത് പ്രവീണ്‍ കുമാറുമുണ്ടായിരുന്നു. യുവതി പിടിച്ചെടുത്തത് തന്‍റെ ഫോണാണെന്നും തിരിച്ച്‌ വേണമെന്നും പ്രവീണ്‍ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയില്‍ ഫോണ്‍ വേണമെങ്കില്‍ തന്നത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തില്‍ കയറി മുങ്ങി. ഇതിന് പിന്നാലെ യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തർക്കത്തിനിടെ പ്രവീണ്‍ യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിൻസ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചതിനും കേസെടുത്തായിരുന്നു പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്തത്.