ബാർകോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്.

Spread the love

 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച്‌ പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല.യുഡിഎഫ് നേതാക്കന്മാർക്ക് എട്ടുവർഷമായി അധികാരത്തില്‍ ഇല്ലാത്തതിന്‍റെ പ്രശ്നമാണ്.അവർക്ക് ചികിത്സ നല്‍കാൻ ഞങ്ങള്‍ക്ക് കഴിയില്ല.

video
play-sharp-fill

മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച്‌ എക്സൈസ് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയില്‍ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പണപ്പിരിവ് ആവശ്യപ്പെട്ടുള്ള ബാറുടമ പ്രതിനിധിയുടെ ഓഡിയോ പുറത്ത് വന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സർക്കാറിൻറെ വാദം.

ശബ്ദസന്ദേശം ഇട്ട അനിമോനെ സസ്പെൻഡ് ചെയ്ത ബാറുടമകളുടെ സംഘടനയും ഗൂഡാലോചന ആരോപിച്ചിരുന്നു