നടി മീര വാസുദേവ് വിവാഹിതയായി ; വരൻ സിനിമ-ടെലിവിഷൻ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കം

Spread the love

തന്മാത്ര എന്ന മോഹൻലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടി മീര വാസുദേവ് വിവാഹിതയായി.

video
play-sharp-fill

താൻ വിവാഹിതയായെന്ന കാര്യം മീര തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. കോയമ്ബത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മീര പറയുന്നു. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷൻ ഛായാഗ്രാഹകനുമായ വിപിൻ പുതിയങ്കമാണ് വരൻ.

വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിൻ. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റർ ചെയ്തെന്നും പോസ്റ്റില്‍ മീര പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group