video
play-sharp-fill

ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവത്തിനും ശക്തമായ വേദനയ്ക്കും കാരണം എൻഡോമെട്രിയോസിസ്? ലക്ഷണങ്ങൾ ഇവയൊക്കെ…. അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ കൂടി

ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവത്തിനും ശക്തമായ വേദനയ്ക്കും കാരണം എൻഡോമെട്രിയോസിസ്? ലക്ഷണങ്ങൾ ഇവയൊക്കെ…. അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ കൂടി

Spread the love

സ്വന്തം ലേഖകൻ

എൻഡോമെട്രിയോസിസ് എന്ന രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എൻഡോമെട്രിയോസിസ് എന്നത് ഗർഭപാത്രത്തിന് പുറത്തുള്ള ഗർഭപാത്രത്തിന്റെ പാളിയോട് സാമ്യമുള്ള ടിഷ്യൂകളുടെ വ‌ളർച്ചയുടെ സവിശേഷതയാണ്. ഇത് തീവ്രമായ പെല്വിക് വേദനയും പ്രത്യുല്പാദന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളില്‍ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉള്‍പ്പാട ഗർഭപാത്രത്തില്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എൻഡോമെട്രിയം കോശങ്ങള്‍ വളരാം. ഈ അവസ്ഥയാണ് എൻഡോ മെട്രിയോസിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, വയറിന്റെ ഉള്‍ഭാഗം, ഗർഭാശയത്തിന് പിന്നിലുള്ള പൗച്ച്‌ ഓഫ് ഡഗ്ലസ്, കുടല്‍ എന്നീ ഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങള്‍ കാണപ്പെടുക. എന്നാല്‍ രോഗതീവ്രത അനുസരിച്ച്‌ മൂത്രസഞ്ചി, മുത്രനാളി, ആമാശയം എന്നിവിടങ്ങളിലും ഈ പ്രശ്നം കണ്ടേക്കാം.

സിസേറിയൻ ചെയ്ത മുറിവ് ഉണങ്ങിയ ഭാഗത്തും എൻഡോമെട്രിയോസിസ് ഉണ്ടാകാം. ഇതിനെ സ്കാർ എൻഡോമെട്രിയോസിസ് എന്ന് പറയുന്നു. പത്തുശതമാനത്തോളം സ്ത്രീകളില്‍ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്.

എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ വന്ധ്യതയുടെ 20- 40 ശതമാനത്തിനും കാരണമാകുന്നതും ഇതാണ്. അൻപത് ശതമാനം പേരില്‍ കഠിനമായ അടിവയർ വേദന ഉണ്ടാകുന്നു.

ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് പ്രധാനപ്പെട്ട ലക്ഷണം. ആർത്തവ വേദന (ഡിസ്മെനോറിയ) 80- 90 ശതമാനം സ്ത്രീകളിലും കാണപ്പെടാറുണ്ട്. എന്നാല്‍ ഇവരില്‍ ആർത്തവത്തിന്റെ ആദ്യത്തെ ദിവസം ശക്തമായ വേദനയും പിന്നീടുള്ള ദിവസങ്ങളില്‍ വേദന കുറഞ്ഞുവന്ന് പതുക്കെ ഇല്ലാതാവുകയുമാണ് ചെയ്യുക.

ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, പെല്‍വിക് വേദന സ്ഥിരമായുള്ള അടിവയർ വേദന, ആർത്തവസമയത്തെ മലബന്ധം, ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം, മലവിസർജന സമയത്ത് ശക്തമായ വേദന, വയറിളക്കം, വന്ധ്യത എന്നിവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.

വീട്ടിലാർക്കെങ്കിലും ‘എൻഡോമെട്രിയോസിസ്’ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പാരമ്ബര്യഘടകങ്ങള്‍ ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ വൈകാതെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നത് ഉചിതമാണ്.

എൻഡോമെട്രിയോസിസ് രോഗം അണ്ഡത്തിന്റെ ഗുണനിലവാരത്തെ കുറയ്‌ക്കും. (Adhesion) ഇവയുടെ ഒട്ടലുകള്‍ അണ്ഡവാഹിനിക്കുഴലിന്റെ ഘടനയെ ബാധിക്കുകയും ചെയ്യും. അതിനാലാണ് ഇത് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.