കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളി വയോധികയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച ലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്.
ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Third Eye News Live
0