ഹരിയാനയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ബസിന് തീപിടിച്ചു, 8 പേർ മരിച്ചു: ബസ് ജീവനക്കാരുടെ അശ്രദ്ധ എന്ന് യാത്രക്കാർ

Spread the love

ഹരിയാനയില്‍ ബസിന് തീപിടിച്ച്‌ 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളില്‍ നിന്ന് തീർത്ഥാടനം  കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു  അപകടം. ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നത്.

സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. പഞ്ചാബ് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ബസിന് പിറകില്‍ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കിടെ ബസിന് പിറകില്‍ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞതായും. ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസില്‍ ഉണ്ടായിരുന്നവർ പറഞ്ഞു.