Spread the love

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘കാട്ടിലെ കണ്ണൻ’ എന്നറിയപ്പെടുന്ന വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാള്‍ കോളനിയില്‍ പണയില്‍ വീട്ടില്‍ വിമല്‍ മിത്ര(23)യെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു.

video
play-sharp-fill

നാട്ടുകാരുടെ സമാധാന ജീവിതത്തിന് പ്രതി തടസമാണെന്ന് ചൂണ്ടിക്കാട്ടി കോവളം എസ്.എച്ച്‌ഒ സജീവ് ചെറിയാൻ കളക്ടർക്കും ഫോർട്ട് അസി. കമ്മിഷണർക്കും നല്‍കി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കളക്ടർ നല്‍കിയ ശുപാർശ പ്രകാരമാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group