കോട്ടയം മെഡിക്കല്‍ കോളജിലെ എംആർഐ സ്കാനിംഗ്സെന്‍ററിലെ ശുചി മുറിയില്‍നിന്നു മൂർഖൻ പാമ്പിനെ പിടികൂടി; ഞെട്ടി വിറച്ച് ജീവനക്കാർ

Spread the love

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജിലെ എംആർഐ
സ്കാ നിംഗ് സെന്‍ററിലെ ശുചി മുറിയില്‍ നിന്നു മൂർഖൻ പാമ്ബിനെ
പിടികൂടി.

ഇന്നലെയാണ് എംആർഐസെന്‍ററിലെ ശുചിമുറിയില്‍
മൂർഖനെ കണ്ടത്. നട്ടാശേരി ഫോറസ്റ്റ് ഓഫീസില്‍
വി വരമറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അബീ ഷിന്‍റെ
നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടി
നട്ടാശേരിയിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.

നഴ്സിംഗ് കോളജിനു സമീപം മൂർഖൻ മുട്ടയിട്ട് വിരിഞ്ഞിട്ടു ണ്ടെന്നും
മതിലിനുള്ളിളിലായതു കൊണ്ട് കുഞ്ഞുങ്ങളെ പിടികൂടാനായില്ലെന്നും
പാമ്പിനെ പിടിക്കാനായി വലയിട്ടിട്ടുണ്ടെന്നും വനം വകുപ്പ്ഉദ്യോഗസ്ഥർ
പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group