കുമരകം വടക്കുംകര പള്ളി പെരുനാളിന് കൊടിയേറി: 16 – ന് കായൽ തീരത്തുള്ള വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്കുള്ള പ്രദക്ഷിണത്തോടെ സമാപനം
കുമരകം : വടക്കുംകര പള്ളിയിൽ ഇടവക മദ്ധ്യ സ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാനോസിന്റെ തിരുനാളിന് കൊടിയേറി 16 ന് സമാപിക്കും.
വികാരി ഫാ : തോമസ് പുത്തൻപുരയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
15 ന് (നാളെ) രാവിലെ ഏഴിന് വി. കുർബാനയ്ക്കും, ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും ഫാ. റ്റിറ്റോ വള്ളവന്തറ സി.എം.ഐ നേതൃത്വം നൽകും
. വൈകിട്ട് ആറിന് വിവിധ കുരിശടികളിൽ നിന്ന് പള്ളിച്ചിറ കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് പള്ളിയിലേക്ക് സംയുക്ത പ്രദക്ഷിണം ഫാ: റെന്നി കളത്തിൽ, ഫാ: ജോഫി വല്ലത്തിൽചിറ, ഫാ: ജയ്സൺ കളത്തു വള്ളി, ഫാ: ജിതിൻ വെട്ടിത്തുരുത്തിൽ എന്നിവർ നേതൃത്വം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ: ജോബിൻ തൈപ്പറമ്പിൽ നേതൃത്വം നൽകും.
പ്രസംഗം ഫാ: വർഗീസ് കായിത്തറ. 11.30 ന് തിരുനാൾ പ്രദക്ഷിണം, കായൽ തീരത്തുള്ള വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്ക് – ഫാ: ജിതിൻ വെട്ടിത്തുരുത്തിൽ നേതൃത്വം നൽകും. മൂന്നിന് കൊടിയിറക്ക്.