Spread the love

കണ്ണൂർ : ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിലായത്. ഇയാൾ കണ്ണൂർ വാട്ടർ തീം പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

video
play-sharp-fill

തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു. നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു.

കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി.  വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group