വാരാണസിയിൽ മൂന്നാമൂഴത്തിന് ഇറങ്ങി നരേന്ദ്ര മോദി ; നാമനിർദേശ പത്രിക സമർപ്പിച്ചു
വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ മോദിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’ എന്നാണ് പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ മുൻപ് മോദി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
11.40 പ്രധാനമന്ത്രി പത്രിക സമർപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്.വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പുവെയ്ക്കാൻ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമ നിർദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.