play-sharp-fill
മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

 

മുംബൈ: മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

അറുപത് പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന എൻഡിആർഎഫ് ഇൻസ്‌പെക്ടർ ഗൗരവ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലെ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡാണ് തകർന്ന് വീണത്. അതേസമയം പരസ്യബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോൾ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോർഡിന്റെ ഇരുമ്പ് ഭാഗം വീണത്. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.

പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.