
കൊച്ചി : പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂർ സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പുതുവൈപ്പ് കത്രിക്കടവിലാണ് അപകടമുണ്ടായത്.
നഗരത്തില്‍ നിന്നുള്ള ഏഴംഗ സംഘം രാവിലെയാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോള്‍ അഭിഷേക് അപകടത്തില്‍പ്പെട്ടു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് ആല്‍ബിൻ, മിലൻ എന്നീ യുവാക്കളും അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെയും കരയ്‌ക്ക് കയറ്റി, ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







