
കോട്ടയം: എസ്.എസ്.എല്‍.സി ഫലം വന്നിരിക്കുന്നു. ഫുള്‍ എ പ്ലസ് കിട്ടിയവരുടെ മാതാപിതാക്കള്‍ മക്കളുടെ മാർക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്നു.
അവർക്ക് ആശംസകളും ലഭിക്കുന്നുണ്ട്. കുറഞ്ഞ മാർക്ക് കിട്ടിയ കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ടാകുമല്ലോ.
ഈ അവസരത്തില്‍ ഫുള്‍ എ പ്ലസ് ഒന്നുമില്ലാത്ത മകനെ ചേർത്തുപിടിക്കുന്ന ഒരു പിതാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഫുള്‍ എ പ്ലസ് കിട്ടാത്തതിനാല്‍ മക്കളെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് മാതൃകയാകുകയാണ് ഇവിടെ അബ്ബാസ് എന്ന പിതാവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുള്‍ എ പ്ലസ് ഒന്നുമില്ല. ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു എന്നാണ് ഇദ്ദേഹം തൻ്റെ കുറിപ്പിൻ്റെ തലക്കെട്ടില്‍ പറയുന്നത്. ഇവിടെ കുറെ രക്ഷകർത്താക്കള്‍ മക്കളുടെ എ പ്ലസിന്റെ പേരില്‍ അഹങ്കാരം നടിച്ചു സോഷ്യല്‍ മീഡിയയില്‍ തള്ളി മറിക്കുന്നത് കാണാം. അവർ ചിന്തിക്കുന്നില്ല എ പ്ലസ് കിട്ടാത്തതിൻ്റെ പേരില്‍ എത്രയോ കുട്ടികള്‍ വേദനിക്കുന്നുണ്ടെന്ന്.
ഫുള്‍ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ്, ബാക്കി എയും, ബി യും. ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികള്‍ക്കും കാക്കകള്‍ക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങള്‍ അലക്കുകയും, കഴിച്ച പാത്രങ്ങള്‍ കഴുകുകയും, സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്. ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയില്‍ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയില്‍ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു.
ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയില്‍ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകള്‍ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുള്‍ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും, മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ മുഹമ്മദ് ഹാഷിമിൻ്റെ ഉപ്പ, അബ്ബാസ്’.
ഇതാണ് ഈ പിതാവിന്റെ സന്ദേശം. ഈ മോൻ വലിയ ഉയർച്ചയിലേക്ക് കുതിക്കട്ടെ. അവൻ്റെ ബാപ്പ നമുക്ക് വലിയ സന്ദേശം ആണ് നല്‍കിയത്. അഭിനന്ദനം. ഇങ്ങനെയൊരു പിതാവിനെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ് അനുഗ്രഹം ആണ്.
നല്ല പിതാവ്, മകൻ ഉയരങ്ങളിലെത്തും. ഒരുപാട് എ പ്ലസുകാർക്ക് ജോലി നല്കുന്ന തരത്തില്‍ ഉയരട്ടെ. ഈ ഒരു ആറ്റിറ്റ്യൂഡ് ആണ് നമുക്ക് വേണ്ടത്. ഇതൊന്നും ജീവിതത്തിലെ അവസാന പരീക്ഷ അല്ല. ഉയരങ്ങളില്‍ എത്തണമെങ്കില്‍ മാനവ സഹോദര്യവും സഹജീവി സ്നേഹവും മനുഷ്യനില്‍ ഉണ്ടാകണമെന്ന സന്ദേശമാണ് ഈ പിതാവ് സമൂഹത്തിന് പകർന്നു തന്നത്.







