സ്വന്തം ലേഖകൻ
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു (24), ഭരണങ്ങാനം ,ഉളളനാട് ഭാഗത്ത് കൂടമറ്റത്തിൽ വീട്ടിൽ ബിനീഷ് ബേബി (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് നാടുകടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമൽ മധുവിന് കുറവിലങ്ങാട് സ്റ്റേഷനിലും, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന എന്നീ കേസുകളും, ബിനീഷ് ബേബി പാലാ പോലീസ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.