ആദ്യ വലിക്ക് ഹാഷിഷ് ഫ്രീ: പിന്നെ വലിച്ചാൽ പണം നൽകണം: ഹാഷിഷ് ആയിലും വലിക്കാനുള്ള ഉപകരണവുമായി യുവാവ് പിടിയിൽ
ക്രൈം ഡെസ്‌ക്
എരുമേലി: അരലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിലും വലിയ്ക്കാനുള്ള ഉപകരണവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഏരുമേലി ടൗണിന് സമീപം ശാസ്താംകോയിക്കൽ വീട്ടിൽ ഷാഫിൻ സെയ്ദി (29)നെയാണ് ഹാഷിഷ് ഓയിലുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം എക്‌സൈസ് നാർക്കോട്ടിക്ക്‌സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.പി അനുപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എരുമേലി ടൗണിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് ഹാഷിഷ് പിടിച്ചെടുത്തത്. കോട്ടയം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ എം.എം നാസ്സറിന്റെ ഇന്റലിജൻസ് ടീമംഗമായ മാമ്മൻ ശാമുവലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയിഡ്. മണാലിയിൽ നിന്നായിരുന്നു ഇയാൾ വൻ തോതിൽ ഹാഷിഷ് എത്തിച്ചിരുന്നത്. ഇയാളുടെ സഹായികളായ മറ്റ് രണ്ട് യുവാക്കൾ എക്‌സൈസ് നിരീക്ഷണത്തിലാണ്.ഹാഷിഷ് വലിക്കാൻ ഉപയോഗിക്കുന്ന വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്ഫടിക നിർമ്മിതമായ ഉപകരണങ്ങൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഹാഷിഷ് വലിക്കുവാൻ ഇയാൾ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഫീസ് ഈടാക്കി പരിശീലനം നൽകിയിരുന്നു. ആദ്യ പരിശീലനത്തിനുള്ള ഹാഷിഷ് ഇയാൾ ഇടപാടുകാർക്ക് സൗജന്യമായി നൽകിയിരുന്നു. ഇയാളുടെ ഇടപാടുകാരനായ കളപ്പറമ്പിൽ വീട്ടിൽ ആശിക്ക് മാഹിൻ എന്ന യുവാവും എക്‌സൈസ് പിടിയിലായി. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.സ്‌കൂൾ കുട്ടികളെ ഹുക്കാവലിപ്പിക്കുന്നതിന് പരിശീലനം നൽകിയതിനെപ്പറ്റി എക്‌സൈസ് അന്വേക്ഷണം ആരംഭിച്ചു. ഹാഷിഷിന്റെ ഉറവിടത്ത പറ്റി അന്വേക്ഷണം നടത്തി നടപടിയെടുക്കാൻ സ്ഥലത്ത് എത്തിയ ഡപ്യൂട്ടി എക് സൈസ് കമ്മീഷണർ എ.അബ്ദുൾ കലാം കർശന നിർദ്ദേശം നൽകി. നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ആഫീസർ ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ആഫീസർമാരായ കെ.എൻ സുരേഷ്, കെ.എൻ അജിത് കുമാർ, സുജിത്ത്, നാസ്സർ,ബിനോയി, വനിത സിവിൽ ആഫീസർ എസ്.സമീന്ദ്ര എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group