
സ്വന്തം ലേഖകൻ
പ്ലസ് ടു പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ നടി മീനാക്ഷി. 83 ശതമാനം മാര്‍ക്ക് നേടിയാണ് താരം വിജയിച്ചത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരം വിജയത്തേക്കുറിച്ച് ആരാധകരെ അറിയിച്ചത്.
അമ്മേ, ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്സ്. 83 ശതമാനം ന്ന്- എന്നാണ് താരം കുറിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധി പേരാണ് മീനാക്ഷിയ്ക്ക് ആശംസകളുമായി എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ മാര്‍ക്ക് കുറഞ്ഞു പോയെന്ന് പരാതി പറയുന്നവരുമുണ്ട്. 90 ശതമാനത്തിന് മുകളില്‍ പ്രതീക്ഷിച്ചു എന്നായിരുന്നു ഒരാളുടെ കമന്റ്. താനും പ്രതീക്ഷിച്ചെന്നും പക്ഷേ ഒത്തില്ല എന്നുമാണ് മീനാക്ഷി മറുപടിയായി കുറിച്ചത്.
കോട്ടയം സ്വദേശികളായ അനൂപ്- രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്.