
കെഎസ്ആര്‍ടിസി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസുകളില്‍ ഓണ്‍ലൈൻ റിസര്‍വേഷൻ ആരംഭിച്ചു
തിരുവനന്തപുരം : കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കർ ബസുകളില്‍ ഓണ്‍ലൈൻ റിസർവേഷൻ ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകള്‍ക്കായുള്ള ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസുകളിലാണ് ഓണ്‍ലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതല്‍ രാത്രി10:00 മണി വരെ ഓരോ മണിക്കൂർ ഇടവേളകളില്‍ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കർ സർവീസുകള്‍ ലഭ്യമാണ്.
ഇലക്ട്രിക് ഡബിള്‍ ഡക്കറിൻ്റെ മുകളിലത്തെ നിലയില്‍ 200 രൂപക്കും, താഴത്തെ നിലയില്‍ 100 രൂപക്കും ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും www.onlineksrtcswift.com എന്ന വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പും ഉപയോഗിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റുകള്‍ ഓണ്‍ലൈനായി ബുക്കു ചെയ്യുന്നതിന് https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റില്‍ ലോഗ് ഇൻ ചെയ്യുക. സെർച്ച് ഓപ്ഷനില്‍ Starting from- CITY RIDE Going to EastFort” എന്ന് ടൈപ്പ് ചെയ്യുക. തീയതി തെരഞ്ഞെടുത്ത ശേഷം Search Buses ക്ലിക്ക് ചെയ്യുക അവിടെ തെരഞ്ഞെടുത്ത തീയതിയിലെ ഷെഡ്യൂള്‍ ട്രിപ്പുകള്‍ കാണിക്കുന്നതാണ്.നല്‍കിയിട്ടുള്ള ട്രിപ്പുകളില്‍ (Time Slot )”Select seat” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ സീറ്റുകള്‍ തെരഞ്ഞെടുത്ത ശേഷം ” Provide Passenger details” ക്ലിക്ക് ചെയ്ത് ബുക്കിംഗ് പേജിലേക്ക് കടക്കുക (പരമാവധി 06 സീറ്റുകള്‍ ഒരു ബുക്കിംഗില്‍ സെലക്ട് ചെയ്യാവുന്നതാണ് ) യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് Proceed to payee details ക്ലിക്ക് ചെയ്ത് പെയ്മെൻ്റ് പൂർത്തീകരിക്കാവുന്നതാണ്.