video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainപിറന്നാളിന് കാണാൻ വരണമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ബന്ധുവീട്ടില്‍ എത്തി ;പിന്നാലെ കാലില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി തേങ്ങ...

പിറന്നാളിന് കാണാൻ വരണമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ബന്ധുവീട്ടില്‍ എത്തി ;പിന്നാലെ കാലില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി തേങ്ങ തുണിയില്‍ കെട്ടിയുള്ള അടി;തുടർന്ന് വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ കേസും ; പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി വീട്ടിലെത്തിയാല്‍ എങ്ങനെ പോക്സോ കേസാകുമെന്ന ചോദ്യവുമായി യുവാവ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: തന്നെ കാണാൻ വരണമെന്ന് പെണ്‍കുട്ടി പറഞ്ഞത് അനുസരിച്ചാണ് അവളെ കാണാൻ ബന്ധുവീട്ടില്‍ ചെന്നതെന്ന് ക്രൂരമർദ്ദനമേറ്റ യുവാവ്. പെണ്‍കുട്ടിയെ കാണാൻ കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനമെന്നാണ് പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാഫിനാണ് ദേഹമാസകലം പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

16 കാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവമെന്നും യുവാവ് പറയുന്നു. കെട്ടിതൂക്കിയിട്ട് മർദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. ചൊവ്വാഴ്ച രാത്രി കൊല്ലം തേവലക്കരയിലുള്ള 16 കാരിയുടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം. പിറന്നാള്‍ കേക്കുമായി രാത്രിയില്‍ അവിടെയെത്തി. ബന്ധുക്കള്‍ തടഞ്ഞുവെച്ച്‌ മർദ്ദിച്ചെന്ന് മുഹമ്മദ് നഹാഫ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കാണാൻ വരണമെന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അവളെ കാണാൻ പോയി. വീടിന്റെ കോമ്ബൗണ്ടില്‍ നിന്ന് ഒരാള്‍ വെട്ടമടിക്കുന്നു. പിന്നെ മൂന്നാല് പേര് കൂടി പുറത്തിടിച്ചു, വലിച്ച്‌ താഴെയിട്ടു. പത്ത് പതിമൂന്ന് പേര് ചേർന്ന് എന്റെ കൈയൊക്കെ പുറകില്‍ കെട്ടി, കാലില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി. അതിനുശേഷം തേങ്ങയോ കരിക്കോ തുണിയില്‍ കെട്ടി, പുറത്തും തലയിലുമൊക്കെ ഒരാള്‍ അടിച്ചു. ബാക്കിയുള്ളവർ കൈയും കാലും കൊണ്ട് മുഖത്തൊക്കെ തൊഴിച്ചു,’- യുവാവ് പറഞ്ഞു.

അതേസമയം, വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ തെക്കുംഭാഗം പൊലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റെന്ന യുവാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

യുവാവിന്റെ ശരീരത്തില്‍ മർദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പൊലീസിന് യുവാവ് പരാതി കൊടുത്തുവെങ്കിലും കേസെടുത്തില്ല. ഇതും വിവാദമായിട്ടുണ്ട്. മർദ്ദനമേറ്റെന്ന യുവാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.കേക്കുമായി വീട്ടിലെത്തിയാല്‍ എങ്ങനെ പോക്സോ കേസാകും എന്നതാണ് ഉയരുന്ന ചോദ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments