
ശിവകാശി പടക്ക നിർമ്മാണശാലയിൽ സ്ഫോടനം : എട്ടുപേർ മരിച്ചു
ചെന്നൈ: ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു എട്ട് പേർ മരിച്ചു. 5 സ്ത്രീകളും 3 പുരുഷന്മാരുമാണ് മരിച്ചത്, 9 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്ക നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം
ഏഴു മുറികൾ പൂർണമായി കത്തി നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. എന്താണ് അപകടകാരണം എന്ന് വ്യക്തമായിട്ടില്ല. പൊട്ടിത്തെറി ഉണ്ടായ സ്ഥലത്ത് പോലീസും ഫയർഫോഴ്സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.
Third Eye News Live
0