
മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കയറി മുഖത്ത് മുളക് പൊടി എറിഞ്ഞു യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു ; പ്രതി കറുകച്ചാൽ പോലീസിന്റെ പിടിയിൽ
കോട്ടയം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെള്ളാവൂർ പുത്തൂർകടവ് അരുൺകുമാർ കെ. എസ് (31) നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 07.00 മണിയോടുകൂടി കങ്ങഴ മുണ്ടത്താനം തുമ്പോളി സ്വദേശിയായ യുവാവിനെ ഇയാളുടെ വീട്ടിൽ കയറി മുഖത്ത് മുളക് പൊടി എറിഞ്ഞ ശേഷം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് അക്രമത്തിലേക്ക് നയിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സാജു ലാൽ, സി.പി.ഓ മാരായ വിവേക്, സുരേഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Third Eye News Live
0