play-sharp-fill
കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

 

കാസർകോട്: കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങും വഴിയായിരുന്നു അപകടം. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. അപകട സ്ഥലം ഫയർഫോഴ്സ് വെള്ളമൊഴിച്ച് വൃത്തിയാക്കി. കാർ വെട്ടിപൊളിച്ചാണ് അകത്തു തുടങ്ങിയവരെ പുറത്തെടുത്തു.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group