വിജിലൻസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ട് പിണറായിയും വീണയും; മാസപ്പടി കേസില്‍ കുഴല്‍നാടന്റെ ഹര്‍ജി തള്ളി കോടതി; മുഖ്യനും മകള്‍ക്കും ആശ്വാസവിധി….!

Spread the love

തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജി കോടതി തള്ളി.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം.
തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻ്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില രേഖകള്‍ കുഴല്‍നാടൻ്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.