പാറത്തോട് വീട്ടിലെ മുറിക്കുള്ളില്‍ കുടുങ്ങി രണ്ടര വയസുകാരൻ; രക്ഷകരായി ഫയര്‍ഫോഴ്‌സ്; കുട്ടിയെ പുറത്തെത്തിച്ചത് പൂട്ട് തകര്‍ത്ത്

Spread the love

പാറത്തോട്: മുറിക്കുള്ളില്‍ കുടങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.

പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ പൂട്ടി. തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

മുറിയുടെ ജനാലയിലൂടെ താക്കോല്‍ എടുത്ത് തരാന്‍ കുട്ടിയോട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും താക്കോല്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഊരിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.എ. നൗഫല്‍, ടി.വി. റെജിമോന്‍, എസ്. വിന്‍സ്രാജ്, എസ്.എസ്. അരവിന്ദ്, ഹരി കെ. കുമാര്‍, കെ.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.