തണ്ണിമത്തൻ കഴിച്ചു, പിന്നാലെ ഛർദിയും വയറുവേദനയും ; മണ്ണാർക്കാട് 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

മണ്ണാർക്കാട് : തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ തേടിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തണ്ണിമത്തൻ കഴിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കഴിച്ചവർക്കെല്ലാം ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group