video
play-sharp-fill

രാജസ്ഥാൻ-ഹൈദരാബാദ് മത്സരത്തിന് അസാധ്യ ക്ലൈമാക്സ്; എസ്.ആര്‍.എച്ചിന് ഒരു റണ്‍സ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോല്‍വി

രാജസ്ഥാൻ-ഹൈദരാബാദ് മത്സരത്തിന് അസാധ്യ ക്ലൈമാക്സ്; എസ്.ആര്‍.എച്ചിന് ഒരു റണ്‍സ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോല്‍വി

Spread the love

ഹൈദരാബാദ്: അത്യന്തം ആവേശം അലയടിച്ച മത്സരത്തില്‍ രാജസ്ഥാനെ ഒരു റണ്‍സിന് വീഴ്‌ത്തി ഹൈദരാബാദ്.

പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്.
ഭുവനേശ്വർ കുമാറിന്റെ അവസാന പന്ത് ഫുള്‍ ടോസായിരുന്നു.

ഇത് മിസാക്കിയ റോവ്മാൻ പവല്‍ എല്‍ബിയില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെയാണ് രാജസ്ഥാൻ സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയത്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറില്‍ ബട്ലറെയും സഞ്ജുവിനെയും ഡക്കാക്കിയാണ് ഭുവനേശ്വർ രാജസ്ഥാനെ ഞെട്ടിച്ചത്. ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്ലറെയും(0), അഞ്ചാം പന്തില്‍ നായകൻ (0) സഞ്ജുവിനെയും റോയല്‍സിന് നഷ്ടമായി. പിന്നാലെ ക്രീസിലൊന്നിച്ച യശസ്വി ജയ്സ്വാള്‍- റിയാൻ പരാഗ് കൂട്ടുകെട്ട് സ്കോർ ബോർഡ് ചലിപ്പിച്ചു.

134 റണ്‍സാണ് ഇരുവരും ഇന്നിംഗ്സിലേക്ക് അടിച്ചുകൂട്ടിയത്. ജയ്സ്വാളിനെ പുറത്താക്കി (67) നടരാജനാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. ഹെറ്റ് മെയറുമായി ചേർന്ന് റിയാൻ പരാഗ് തകർത്തടിച്ചെങ്കിലും താരവും ഉടൻ തന്നെ മടങ്ങി.

77 റണ്‍സെടുത്ത പരാഗിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസിനാണ്. 13 റണ്‍സുമായി ഹെറ്റ് മെയറും, ധ്രുവ് ജുറേലും (1), റോവ്മാൻ പവല്‍(27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രണ്ട് റണ്‍സുമായി രവിചന്ദ്ര അശ്വിൻ പുറത്താകാതെ നിന്നു.