Spread the love

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ. യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്.

video
play-sharp-fill

 

ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്. സഞ്ചരിച്ച സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group