video
play-sharp-fill

ഗുരുവായൂരില്‍ ലഹരിപ്പാർട്ടി ചോദ്യം ചെയ്തതിന് ഫ്ലാറ്റ് ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദനം; നാലുപേർക്ക് പരിക്ക്

ഗുരുവായൂരില്‍ ലഹരിപ്പാർട്ടി ചോദ്യം ചെയ്തതിന് ഫ്ലാറ്റ് ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദനം; നാലുപേർക്ക് പരിക്ക്

Spread the love

 

തൃശ്ശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഫ്ലാറ്റിൽ ലഹരിയെ സംഘത്തിന്റെ ആക്രമണം. ഫ്ലാറ്റ് കെയർടേക്കർ ഉൾപ്പടെ ജീവനക്കാരനായ മൂന്നുപേർക്ക് പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

 

മമ്മിയൂരിലെ ‘സൗപർണിക’ ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫ്ലാറ്റിൽ മുറിയെടുത്ത പത്തംഗസംഘം ലഹരി ഉപയോഗിച്ച് ബഹളം ഉണ്ടാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ കയ്യാങ്കളിയായി.

 

സംഘർഷത്തിന്റെ പിന്നാലെ ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെ യുവാക്കൾ വീണ്ടും പ്രകോപിതരായി.കെയർടേക്കർ ഉൾപ്പെടെ നാല് പേർക്ക് യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹന വില്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് വേണ്ടിയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.