play-sharp-fill
മീനച്ചിലാറ്റില്‍ വിഷം കലക്കിയുള്ള മീന്‍പിടിത്തം വ്യാപകം; കടവുകളില്‍ മീന്‍ ചത്തു പൊങ്ങുന്നു; വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി പരാതി

മീനച്ചിലാറ്റില്‍ വിഷം കലക്കിയുള്ള മീന്‍പിടിത്തം വ്യാപകം; കടവുകളില്‍ മീന്‍ ചത്തു പൊങ്ങുന്നു; വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി പരാതി

പാലാ: മീനച്ചിലാറ്റില്‍ വിഷം കലക്കിയുള്ള മീന്‍പിടിത്തം വ്യാപകമാകുന്നതായി പരാതി.

ഇതുമൂലം വിവിധ കടവുകളില്‍ മീന്‍ ചത്തു പൊങ്ങുന്നു.
മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതു മൂലം മീനുകള്‍ ചത്തു പൊങ്ങിയിരുന്നു.


മീനച്ചിലാറ്റില്‍ ജലനിരപ്പ് താന്നിരിക്കുന്നതിനാല്‍ ജല മലിനീകരണവും പരിസര മലിനീകരണവുമാണ് ഉണ്ടാകുന്നത്.
മീനുകള്‍ കൂട്ടത്തോടെ ചാകുന്നതിനാല്‍ രുക്ഷമായ ദുര്‍ഗന്ധവുമുണ്ട്. വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ കുളിക്കാനും അലക്കാനും ഒട്ടേറെ ആളുകള്‍ മീനച്ചിലാറിനെ ആശ്രയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷം കലക്കുന്നതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതും പതിവാണ്.

മീനച്ചിലാറ്റില്‍ വിഷം കലക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.