പ്രണയം, പൊട്ടിച്ചിരികള്‍, തമ്മില്‍ തല്ല്, സന്തോഷം, നാല് വർഷം കഴിഞ്ഞിരിക്കുന്നു, ഇനിയും എന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ ; വിവാഹവാര്‍ഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദു൦ ഭാര്യ മറിയയും

Spread the love

സ്വന്തം ലേഖകൻ

നടൻ ചെമ്പൻ വിനോദു൦ , ഭാര്യമറിയയും തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വിവാഹവാർഷിക കുറിപ്പാണ് ഇങ്ങനെ പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വർഷങ്ങള്‍ കടന്നു പോയെന്ന് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

കൂടാതെ വിവാഹാഘോഷത്തിന്റെ കേക്ക് മുറിക്കുന്ന വീഡിയോയും മറിയ പങ്കുവെച്ചിട്ടുണ്ട്. പ്രണയം, പൊട്ടിച്ചിരികള്‍ , തമ്മില്‍ തല്ല്, സന്തോഷം, നാല് വര്ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും എന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ അപ്രതീക്ഷിതമായ ഈ ആഘോഷത്തിന് നന്ദി, മറിയം കുറിച്ചത്, 2020 ലാണ് ഇരുവരും വിവാഹം കഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിയം ഒരു സൈക്കോളജിസ്റ് ആണ്, ചെമ്പൻ വിനോദിന്റെ സിനിമയായ ഭീമന്റെ വഴി എന്ന ചിത്രത്തിലും മറിയ ഒരു വേഷം ചെയ്യ്തിരുന്നു, ചിത്രത്തില്‍ ഒരു നേഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്, ഇപ്പോള്‍ നടന്റെ പുതിയ ചിത്രം അഞ്ചകള്ളാ കോക്കനില്‍ ആണ് തീയറ്ററുകളില്‍ അവസാനമായി റിലീസ് ആയത്.