വിഷം കഴിച്ച് യുവാവ് ജീവനൊടുക്കി ; ജീവനൊടുക്കിയത് കടബാധ്യതയെ തുടർന്നെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

ബത്തേരി: വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്. കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.

ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ : ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.