കെഎസ്ആർടിസിയുടെ വിനോദയാത്ര : കാഴ്ചകൾ തേടി എരുമേലിയിൽ നിന്ന് മുന്നാറിലേക്ക് ; ടൂറിസം സാധ്യതകൾ കൂടുതൽ

Spread the love

 

എരുമേലി: കെ.എസ്. ആർ.ടി.സി യുടെ ഉല്ലാസയാത്ര ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായതോടുക്കൂടി പുതിയ റൂട്ടിലും ആനവണ്ടി സർവീസ് തുടങ്ങി.

 

എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം ആണ് ഇപ്പോൾ ലഭിക്കുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികെയെത്തി.

 

ആദ്യ യാത്രയിൽ 46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ വി. ബാബുവാണ് യാത്രക്കാർക്ക് പ്രകൃതി ഭംഗികൾ ആസ്വദിക്കും വിധം ആന വണ്ടിയുടെ വളയം തിരിച്ചത്. ടൂർ കോ ഓഡിനേറ്റർ അനൂപ് അയ്യപ്പൻ, ജില്ല കോഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ യാത്ര നിയന്ത്രിച്ചു. കെ.എസ്. ആർ.ടി.സി യുടെ അടുത്ത ഉല്ലാസയാത്ര മേയ് ഒന്നിന് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447287735

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group