video
play-sharp-fill

ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

Spread the love

 

മുംബൈ: ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മുംബൈയില്‍ 12 പേര്‍ ആശുപത്രിയില്‍. മുംബൈയിലെ ഗോര്‍ഗാവില്‍ സന്തോഷ് നഗര്‍ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം.

വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ 12 പേരില്‍ 9 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വഴിയരികിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരികാസ്വസ്ഥ്യതകള്‍ നേരിട്ടത്. അതിനിടയില്‍ പുനെയിലെ ഖേദ് ടെഹ്സിലിലെ കോച്ചിങ് സെന്ററിലെ 50 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group