വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു: കാർ പൂർണമായി കത്തിനശിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു: സംഭവം കോഴിക്കോട് കക്കാടംപൊയിലിൽ

Spread the love

 

കോഴിക്കോട് : കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു.

video
play-sharp-fill

കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്.

കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

കാർ പൂർണമായും കത്തി നശിച്ചു. തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. മുക്കം ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.