
ഇരുമുടിക്കെട്ടില്ലാതെ രണ്ടുപേര്‍ പതിനെട്ടാംപടി കയറി..
സ്വന്തംലേഖകൻ
കോട്ടയം : ഇരുമുടിക്കെട്ടില്ലാതെ രണ്ടു തീര്‍ഥാടകര്‍ ഞായറാഴ്ച പതിനെട്ടാംപടി കയറി. ആന്ധ്രപ്രദേശ് സ്വദേശികളാണ് ഞായറാഴ്ച രാവിലെ പതിനെട്ടാംപടി ചവിട്ടിയത്. തിരക്കൊഴിഞ്ഞ സമയത്ത് ഇവര്‍ രണ്ടുപേരും മാത്രമാണ് പതിനെട്ടാംപടി കയറാന്‍ ഉണ്ടായിരുന്നത്. ഒരാള്‍ പതിനാറുപടിയും മറ്റേയാള്‍ പതിനാലുപടിയുമാണ് കയറിയത്. ഭക്തര്‍ക്കെതിരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പൊലീസ് നോക്കിനില്ക്കെയാണിത്. പതിനെട്ടാംപടിക്ക് സമീപം നിന്നിരുന്ന ഭക്തരാണ് ഇവര്‍ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.തുടർന്ന് ഇരുവരെയും തിരിച്ചിറക്കി.
Third Eye News Live
0