video
play-sharp-fill

എന്റെ റഫറന്‍സാണ് മോഹന്‍ലാല്‍ സാറെന്ന് സൂര്യ

എന്റെ റഫറന്‍സാണ് മോഹന്‍ലാല്‍ സാറെന്ന് സൂര്യ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : താരങ്ങളെല്ലാം ഒന്നിച്ച മോഹന്‍ലാലിന്റെ ലൈവ് ഫെയ്സ് ബുക്ക് ലോകത്ത് തരംഗമാകുന്നു. ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്. പൃഥ്വിരാജാണ് ആദ്യം ലൈവില്‍ പങ്കെടുത്തത്. അതിന് പിന്നാലെയാണ് തമിഴകത്തിന്റെ സൂര്യ എത്തുന്നത്. കാപ്പാന്റെ ഷൂട്ടിംഗ് സമയത്ത് കണ്ണിന് പറ്റിയ പരിക്കുമായാണ് സൂര്യ ലൈവിലെത്തിയത്. കണ്ണ് ചുവന്നിരിക്കുന്നതിനാലാണ് കണ്ണാടി വച്ചിരിക്കുന്നത് എന്ന മുഖവുരയോടെയാണ് സൂര്യ ലൈവില്‍ ചേര്‍ന്നത്. കണ്ണിന് എന്താണ് പറ്റിയതെന്ന അന്വേഷിച്ച കണ്ണ് സൂക്ഷിക്കണമെന്നും പറയുന്നു.കാപ്പാന്‍ സെറ്റില്‍ ലൂസിഫര്‍ ചിത്രത്തെ കുറിച്ചാണ് ലാല്‍ സാര്‍ സംസാരിച്ച് കൊണ്ടിരുന്നത്. ലാല്‍ സാറില്‍ നിന്ന് ഞാന്‍ കുറേയധികം പഠിച്ചു. ലാല്‍സാറിനെ പോലെ എനിക്ക് ഒരിക്കലും ആകാന്‍ കഴിയില്ലെന്നും സൂര്യ പറയുന്നു. ക്യാമറയേ മുന്നില്‍ ഇല്ലാത്ത വിധത്തിലാണ് മോഹന്‍ലാല്‍ സാറിന്റെ അഭിനയം എന്നും സൂര്യ പറഞ്ഞു. കാപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും സൂര്യ പങ്കുവയ്ക്കുന്നുണ്ട്. കണ്ണേ പാത്തിടുങ്കേ എന്ന് പറഞ്ഞാണ് സംഭാഷണം മോഹന്‍ലാല്‍ അവസാനിപ്പിക്കുന്നത്.ഷൂട്ടിഗിനിടെ അദ്ദേഹം ഉറങ്ങുന്നത് കണ്ടതേയില്ല. കിലുക്കം, കിരീടം, സ്ഫടികം കണ്ടാണ് മലയാള സിനിമ കണ്ട് തുടങ്ങിയത്. അദ്ദേഹമാണ് റഫറന്‍സ്. എല്ലാ അഭിനേതാക്കള്‍ക്കും ക്യാമറ ഉണ്ടെന്ന തോന്നലിലാണ് അഭിനയിക്കുന്നത്. എന്നാല്‍ ലാല്‍സാര്‍ ഒരിക്കലും അങ്ങനെയല്ല. അത്തരത്തിലൊരാളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് സന്തോഷമാണെന്നും സൂര്യ പറയുമ്പോള്‍ സൂര്യ കേരളീയരുടെ സ്വീറ്റ് ഹാര്‍ട്ട് ആണെന്നും സൂര്യയുടെ കൂടെ അഭിനയിക്കുന്നതില്‍ കേരളത്തിലുള്ളവര്‍ സന്തോഷിക്കുന്നുണ്ടെന്നുമാണ് മോഹന്‍ലാല്‍ ഇതിന് മറുപടിയായി പറഞ്ഞത്. മലയാളത്തില്‍ അഭിനയിക്കണമെന്നുണ്ടെന്ന് സൂര്യ പറയുമ്പോള്‍ തനിക്കും അതില്‍ അവസരം നല്‍കണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.ആറാം തമ്പുരാനിലെ ഡയലോഗ് കാണാതെ പറഞ്ഞാണ് മ‍ഞ്ജുവാര്യരും മോഹന്‍ലാലും വീഡിയോയില്‍ ഒരുമിക്കുന്നത്.