ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് : നാല് പേർക്ക് 62658 രൂപ നഷ്ടമായി

Spread the love

കണ്ണൂര്‍: വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നാലുപേര്‍ക്ക് 62,658 രൂപ നഷ്ടമായി. വാട്‌സ്‌ആപ്പ് വഴി വന്ന ഓണ്‍‌ലൈന്‍‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശം കണ്ട് പണം നല്‍കിയ വളപട്ടണം സ്വദേശിക്ക് 37000 രൂപയാണ് നഷ്ടപ്പെട്ടത്.

video
play-sharp-fill

 

പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ പല തരത്തിലുള്ള ടാസ്ക്കുകള്‍ നല്‍കിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്.

 

ടാസ്കിന് പണം നല്‍കിയാല്‍ ടാസ്‌ക് പൂര്‍ത്തിയായാല്‍ ഇരട്ടിത്തുക ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പണം തിരികെ നല്‍കാതെ വഞ്ചിച്ചു. സമാനമായ തട്ടിപ്പില്‍ പാനൂര്‍ സ്വദേശിക്ക് 7670 രൂപ നഷ്ടമായി. മറ്റൊരു പരാതിയില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച്‌ തലശേരി സ്വദേശിയില്‍ നിന്നും 15,000 രൂപ തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിക്കാരന്‍റെ സുഹൃത്താണെന്ന വ്യാജേന ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് അതൊരു തട്ടിപ്പാണെന്ന് മനസ്സിലായത്തു. വ്യാജ ജിയോ വെബ്‌സൈറ്റിന്‍റെ ലിങ്ക് വഴി 2988 രൂപ സ്വദേശിക്ക് നഷ്ടമായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു