രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം: കെഎസ്‌യു-എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു
മലപ്പുറം: വണ്ടൂരില്‍ കെ എസ് യു എം എസ് എഫ് പ്രവർത്തകർ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രവർത്തകർ തമ്മില്‍ ഉണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ എത്തിയത്. എംഎസ്‌എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
Third Eye News Live
0