ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർഥികൾ; വിധിയെഴുതുക 16.63 കോടി വോട്ടർമാർ

Spread the love

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.

16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക.

16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുക. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1625 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 18 ലക്ഷം പോളിങ് ബൂത്തുകളുണ്ട്. 1.87 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണു നടത്തിപ്പു ചുമതല.

അരുണാചല്‍ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും. 102 മണ്ഡലങ്ങളില്‍ 2019 ല്‍ എൻഡിഎ 51 സീറ്റും ഇപ്പോഴത്തെ ഇന്ത്യാമുന്നണി കക്ഷികള്‍ 48 സീറ്റും നേടി.

”രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള സുപ്രധാന തിരഞ്ഞെടുപ്പില്‍ യുവവോട്ടർമാർ അവസരം ഉപയോഗിക്കണം. ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണ്. തിരഞ്ഞെടുപ്പ് ഉത്സവം മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവുമാണ്”. – രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു